Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Civil Service Institute

Kottayam

ഡോ. വി.വി. ജോർജുകുട്ടി വിരമിക്കുന്നു

പാ​ലാ: പാ​ലാ സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ഞ്ചു​വ​ർ​ഷം പ്രി​ൻ​സി​പ്പ​ലാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച ഡോ. ​വി.​വി. ജോ​ർ​ജു​കു​ട്ടി ഒ​ട്ട​ലാ​ങ്ക​ൽ വി​ര​മി​ക്കു​ന്നു. സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന രം​ഗ​ത്ത് കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​വും ദി​ശാ​ബോ​ധ​വും കൊ​ണ്ടു​വ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ നേ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്ന് മാ​നേ​ജ​ർ മോൺ. ​സെ​ബാ​സ്റ്റ‍്യ​ൻ വേ​ത്താ​ന​ത്ത് പ​റ​ഞ്ഞു.

വി​ദ്യാ​ർ​​ഥി​ക​ളെ വ്യ​ക്തി​പ​ര​മാ​യി മ​ന​സി​ലാ​ക്കി ഒ​രോ​രു​ത്ത​ർ​ക്കും വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ആ​ത്മ​വി​ശ്വ​ാസ​വും പ​ക​രു​ന്ന​തി​ൽ സ​വി​ശേ​ഷ​ശ്ര​ദ്ധ പു​ല​ർ​ത്തി. കെ​എ​എ​സ്, പി​എ​സ്‌​സി മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി ന​വീ​ന പ​രി​ശീ​ല​നപ​ദ്ധ​തി​ക്ക് ഡോ. ​വി.​വി. ജോ​ർ​ജു​കു​ട്ടി തു​ട​ക്ക​മി​ട്ടു. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് കൊ​മേ​ഴ്സ് പ്ര​ഫ​സ​റാ​യി​രു​ന്ന ഡോ. ​ജോ​ർ​ജു​കു​ട്ടി 2013ൽ ​കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​റാ​യി.

കാ​ലി​ക്ക​റ്റ് സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ലും ക​ട്ട​പ്പ​ന ജെ​പി​എം കോ​ള​ജി​ലും പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു. നാ​ളെ ന​ൽ​കു​ന്ന യാ​ത്രയ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​നാ​കും.

Latest News

Corehub Up